querierpostdaily@gmail.com

മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ഫോര്‍ കെ ദൃശ്യമികവില്‍ വീണ്ടും തിയറ്ററില്‍

28-07-2024


ഇരുപത്തി നാല് വര്‍ഷം മുന്‍പ് തിയറ്ററില്‍ പരാജയം നേരിട്ട മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ചിത്രത്തിന്‍റെ റി-റിലീസ്. ഫോര്‍ കെ ദൃശ്യമികവില്‍ ദേവദൂതന്‍ വീണ്ടും തിയറ്ററില്‍ എത്തി. ദേവദൂതന്‍ വീണ്ടും വരുമ്പോള്‍ ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മനസിന് കുളിര്‍മയേകുന്ന പ്രതികരണങ്ങള്‍ ആണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സംവിധായകൻ സിബി മലയില്‍ പറഞ്ഞു. "വളരെ സന്തോഷമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം മറ്റൊരു സംവിധായകനും ഉണ്ടായിട്ടുണ്ടാവില്ല. കാരണം 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ തലമുറ ആ സിനിമ കാണാന്‍ ആഗ്രഹിക്കുകയും അവരുടെ മുന്നിലേക്ക് ആ സിനിമയുടെ ഏറ്റവും നല്ല വെര്‍ഷന്‍ എത്തുകയും ചെയ്തിരിക്കുന്നു. ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍. മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണ്. സിബി മലയിലിൽ പറഞ്ഞു

LATEST NEWS

DCO, Arab News Partner on AI and Combating Online Misinformation
Saudi Arabia Opens World Defense Show in Riyadh
Israel Approves Measures to Expand Control Over West Bank
Jordan’s Industrial Exports Hit Decade High in 2025
© 2026 querierpost | privacy policy