querierpostdaily@gmail.com

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

28-07-2024


തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ "കാരുണ്യ ഭവനം പദ്ധതിയും" WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന് 5 പി.എം ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ് രണ്ട് മുതൽ അഞ്ചു വരെയുള്ള ദിനങ്ങളിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ WMC പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും.

LATEST NEWS

DCO, Arab News Partner on AI and Combating Online Misinformation
Saudi Arabia Opens World Defense Show in Riyadh
Israel Approves Measures to Expand Control Over West Bank
Jordan’s Industrial Exports Hit Decade High in 2025
© 2026 querierpost | privacy policy