
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് വഴിയുളള ഗതാഗതം പൂർണമായി നിരോധിച്ചു. നിലവിലെ നിരപ്പിൽ നിന്ന് 4 അടിയോളം താഴ്ചയിൽ മണ്ണ് പൂർണമായി നീക്കം ചെയ്ത ശേഷമാണ് നിർമാണം നടത്തുന്നത്. റോഡ് പൂർണമായി കുഴിച്ചാണ് നിർമാണം നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ തീരുന്നത് വരെ സെന്റ് ജോസഫ് സ്കൂളിലും ജനറൽ ആശുപത്രിയിലും പോകാൻ ഇനി പുളിമൂട് വഴിയോ സ്പെൻസർ ജംക്‌ഷൻ വഴിയോ പോകേണ്ടി വരും.