
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യജ ഐഡി കാര്‍ഡ് ഉപയോഗിച്ചു എന്ന ആരോപണത്തിൽ കെപിസിസിക്ക് പരാതി കിട്ടിയെന്നും പരാതിയില്‍ അന്വേഷണം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. മുന്‍വിധിയോടെ കെപിസിസി വിഷയത്തെ സമീപിക്കില്ല എന്നും അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിക്കുമെന്നും സുധാകരന്‍ അറിയിച്ചു. അന്വേഷണം നടത്തിയതിന് ശേഷം ആരോപണത്തില്‍ വസ്തുതയുണ്ട് എന്നു തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.