
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചു. നാളെ രാവിലെ തിരുവനന്തപുരം മ്യൂസിയം പോലീസിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചവരെ രാഹുൽ സഹായിച്ചതായി പോലീസിന് സംശയമുണ്ട്. കൂടാതെ പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം നൽകി. പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്നും പോലീസിന് സംശയമുണ്ട്.