querierpostdaily@gmail.com

റഷ്യൻ ഭാഷ സൗജന്യമായി പഠിക്കാൻ അവസരം; റഷ്യൻ ഹൗസ്

22 November 2023, 08:12 AM


ഓൺലൈൻ ക്ലാസ്‌ വഴി കേരളത്തിലെ സ്കൂൾ / കോളജ് വിദ്യാർഥികൾക്ക് റഷ്യൻ ഭാഷ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസുകൾ. ആഴ്ചയിൽ 2 മണിക്കൂർ എന്ന ക്രമത്തിൽ 8 മാസം ഇംഗ്ലിഷ് മാധ്യമത്തിൽ ക്ലാസുണ്ടായിരിക്കും. ഇതു പൂർത്തിയാ ക്കുന്നവർക്ക് മധ്യവേനലവധിക്കാലത്തു റഷ്യൻ ഹൗസിൽ 2 മാസത്തെ സൗജന്യ ഓഫ്‌ലൈൻ ക്ലാസുകൾക്കും സൗകര്യമുണ്ട്. കേരളത്തിലെ ഓരോ ജില്ലയിൽനിന്നും ആകെ 15 സ്കൂൾ / കോളജ് വിദ്യാർഥികൾക്ക് അവസരം ലഭിക്കും. അപേക്ഷ കിട്ടുന്ന മുറയ്ക്കു പ്രവേശനം നൽകും. താൽപര്യമുള്ളവർ ruslanguage2023@gmail.com എന്ന ഇ–മെയിലിലേക്ക് വിവരം അറിയിക്കണം.

LATEST NEWS

DCO, Arab News Partner on AI and Combating Online Misinformation
Saudi Arabia Opens World Defense Show in Riyadh
Israel Approves Measures to Expand Control Over West Bank
Jordan’s Industrial Exports Hit Decade High in 2025
© 2026 querierpost | privacy policy